നെടുമ്പാശ്ശേരിയില്‍ 40 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടിച്ചു

നെടുമ്പാശ്ശേരി- കൊച്ചി വിമാനത്താവളം വഴി ഗള്‍ഫിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായിലേയ്ക്ക് പോകാനെത്തിയ മൂവാറ്റുപുഴ സ്വദേശി അസ്ലമിന്റെ പക്കല്‍ നിന്നാണ് വിദേശ കറന്‍സി പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) ഉദ്യോഗസ്ഥര്‍ കൊച്ചി വിമാനത്താവളത്തിലെത്തി അസ്ലമിനെ
പിടികൂടുകയായിരുന്നു. അമേരിക്കന്‍ ഡോളറും, ഒമാന്‍ റിയാലുമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്.

 

Latest News