ബംഗളൂരു-പന്നിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച കോണ്‍ഗ്രസ് എം.പി ബി.കെ. ഹരിപ്രസാദ് വിവാദത്തില്‍.
എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയി കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനാലാണ് അമിത് ഷാക്ക് പന്നിപ്പനി ബാധിച്ചതെന്നാണ് ഹരിപ്രസാദിന്റെ പരാമര്‍ശം. കര്‍ണാടക സര്‍ക്കാരിനെ പൊളിക്കാന്‍ ശ്രമിച്ചാല്‍ അമിത് ഷാക്ക് പന്നിപ്പനി മാത്രമല്ല, വയറിളക്കവും ഛര്‍ദിയും വരെ പിടിപെടുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തിരിച്ചെത്തിയതോടെ അമിത് ഷാ പരിഭ്രമിച്ചെന്നും അതിനാലാണ് പന്നിപ്പനി ബാധിച്ചതെന്നും കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗമായ ഹരിപ്രസാദ് പറഞ്ഞു.
എം.പിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് പരസ്യമായി മാപ്പുപറയണമെന്ന് ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടു.
അതിനിടെ, പന്നിപ്പനി ബാധിച്ച് ദല്‍ഹി എയിംസില്‍ ചികിത്സ തേടിയ അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ബി.ജെ.പി. മാധ്യമവിഭാഗം മേധാവി അനില്‍ ബലൂനി അറിയിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രി അമിത് ഷാ ആശുപത്രി വിടുമെന്നും അദ്ദേഹം പറഞ്ഞു.