രാമക്ഷേത്ര വിഷയമുന്നയിക്കുന്നത് പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍, ബിജെപിക്കെതിരെ ആഞ്ഞടിച്ച് അമര്‍ത്യാ സെന്‍

ന്യൂദല്‍ഹി-രാമക്ഷേത്രം നിര്‍മിക്കുമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനക്ക് പിറകെ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി നോബല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാ സെന്‍. രാമക്ഷേത്രം രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള അടവാണെന്നാണ് അമര്‍ത്യാ സെന്നിന്റെ ആരോപണം. 

'തൊഴിലില്ലായ്മ, സാമ്പത്തിക രംഗത്തെ പാളിച്ചകള്‍ ഇതില്‍ നിന്നെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുളള വിദ്യയാണ് രാമക്ഷേത്രം,' ന്യൂസ് 18 ക്ക് നല്‍കിയ അഭിമുഖത്തില്‍ നോബല്‍ ജേതാവ് പറഞ്ഞു. 


രാജ്യത്തെ അസഹിഷ്ണുതയെയും സാമൂഹികവും വര്‍ഗീയവുമായ വിഭജനങ്ങളെയും അമര്‍ത്യാ സെന്‍ വിമര്‍ശിച്ചു. 
സമീപകാലത്തെ പ്രശ്‌നങ്ങളായ സംവരണം, പൗരത്വ ഭേദഗതി ബില്‍, കര്‍ഷകരുടെ കടം എഴുതിത്തളളല്‍ തുടങ്ങിയ വിഷയങ്ങളിലും അമര്‍ത്യാ സെന്‍ അഭിമുഖത്തില്‍ കേന്ദ്രത്തിനെതിരെ തുറന്നടിച്ചിട്ടുണ്ട്. 

Latest News