ദമാം- ശക്തമായ പൊടിക്കാറ്റ് ദമാമില്‍ ജനജീവിതത്തെ ബാധിച്ചു. ബഹ്‌റൈനിലേക്കുള്ള എല്ലാ റോഡുകളിലും ദൃശ്യത കുറഞ്ഞിരിക്കയാണെന്നും ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ബുധനാഴ്ച ഉച്ചക്കുശേഷമാണ് ദമാമിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റ് ആരംഭിച്ചത്. സൗദിയില്‍ പല മേഖലകളിലും ശനിയാഴ്ച വരെ പൊടിക്കാറ്റിനും അതിശൈത്യത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.