Sorry, you need to enable JavaScript to visit this website.

യുഎസ് എയര്‍പോര്‍ട്ടിന് ഇനി മുഹമ്മദ് അലിയുടെ പേര്

വാഷിങ്ടണ്‍- യുഎസിലെ കെന്റൊക്കിയിലെ ഏറ്റവും വലിയ നഗരമായ ലുവവില്‍ രാജ്യാന്തര വിമാനത്താവളത്തിന് ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ പേര് നല്‍കി. നൂറ്റാണ്ടിന്റെ കായിക താരമായി ബിബിസി തെരഞ്ഞെടുത്ത കായിക താരമായ മുഹമ്മദ് അലിയോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ സ്വന്തം നാടായ ലൂവവില്‍ എയര്‍പോര്‍ട്ടിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. മുഹമ്മദ് അലി സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ചയാണ് ലുവവില്‍ റീജണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി പേരുമാറ്റാനുള്ള തീരുമാനം അംഗീകരിച്ചത്. ഇനി ലുവവില്‍ മുഹമ്മദ് അലി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നായിരിക്കും ഈ വിമാനത്താവളം അറിയപ്പെടുക. അലി ജനിച്ചതും വളര്‍ന്നതും ലുവവില്ലിലാണ്. നഗരത്തിന്റെ പേര് വാനോളം ഉയര്‍ത്തിയ അലിയുടെ സംഭാവനകളെ മേയര്‍ ഗ്രെഗ് ഫിഷര്‍ എടുത്തു പറഞ്ഞു.

Latest News