ദമാമില്‍ മലയാളി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഊബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ദമാം- ഊബര്‍ ടാക്‌സിയില്‍ യാത്ര ചെയ്ത മലയാളി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അല്‍ കോബാറിലെ വ്യവസായിയായ കണ്ണൂര്‍ സ്വദേശിയുടെ മകനും ദമാം ഇന്ത്യന്‍ സ്‌കൂള്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയുമായ ഷേയ്‌സിനെയാണ് കഴിഞ്ഞ ദിവസം ദമാമില്‍ ട്യൂഷന്‍ സെന്ററിലേക്കുള്ള യാത്രാമധ്യേ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയും ഊബര്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലും പ്രതിയെ പിടികൂടി. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ടാമനായി അന്വേഷണം ഊര്‍ജിതമാക്കി.
സാധാരണ ഷേയ്‌സിനെ പിതാവാണ് കൊണ്ടുപോകാറെങ്കിലും തിരക്കുമൂലം കഴിയാതിരുന്നതിനാല്‍ ഊബര്‍ വിളിക്കുകയായിരുന്നു. അല്‍ ബാഹയിലുള്ള സ്വദേശി പൗരനാണ് വാഹനം ഓടിച്ചിരുന്നത്. അല്‍ കോബാറില്‍നിന്നു ദമാമിലേക്കുള്ള വഴിമധ്യേ റാക്കയില്‍ മറ്റൊരാളെക്കൂടി ഈ വാഹനത്തില്‍ കയറ്റുകയും വാഹനം വഴിതിരിച്ചുവിടുകയുമായിരുന്നു. ഷേയ്‌സ് ബഹളം വെക്കാന്‍ തുടങ്ങിയതോടെ ഉപദ്രവിച്ചു. കൂടുതല്‍ ബഹളം വെച്ചതോടെ എയര്‍പോര്‍ട്ട് റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് പുറത്തേക്കു തള്ളിയിടുകയായിരുന്നു.
ആ വഴി വന്ന സ്വദേശി പൗരനാണ് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കുട്ടിയെ എത്തിച്ചു.

 

Latest News