Sorry, you need to enable JavaScript to visit this website.

സ്മാര്‍ട്ട് ഫോണ്‍ നോക്കി കഴുത്ത് വേദന തുടങ്ങിയോ? എന്താണ് പരിഹാരം

മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടുന്ന ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം വ്യാപകമാകുകയാണ്. ദീര്‍ഘനേരെ സ്മാര്‍ട്ട് ഫോണിലേക്ക് നോക്കിയിരിക്കുന്നവരിലും ചാറ്റ് ചെയ്യുന്നവരിലും കഴുത്തില്‍ ഉടലെടുക്കുന്ന വേദനയും സമ്മര്‍ദവുമാണ് ടെക്‌സറ്റ് നെക്ക് സിന്‍ഡ്രോം എന്നു വിശേഷിപ്പിക്കുന്നത്.
ആധുനിക ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന പത്തില്‍ ഏഴു പേരും ഈ കഴുത്തുവേദന ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുമെന്നാണ് ഹാര്‍വാഡ് മെഡിക്കല്‍ ഹെല്‍ത്തിലെ ഗവേഷകര്‍ പ്രവചിക്കുന്നത്.

http://malayalamnewsdaily.com/sites/default/files/2019/01/16/necksyndrom.jpg
താഴേക്ക് ഫോണില്‍തന്നെ നോക്കിയിരിക്കുന്നത് പേശികള്‍ക്ക് ക്ഷതമേല്‍പിക്കുന്നതാണ് വേദനക്ക് കാരണം.
കഴുത്ത് മുന്നോട്ടും താഴോട്ടുമുള്ള നിലകളില്‍ ദീര്‍ഘനേരം നിര്‍ത്തുന്നതിന്റെ ഫലമായി കഴുത്തില്‍ നിരന്തരം അനുഭവപ്പെടുന്ന സമ്മര്‍ദത്തിലുണ്ടാകുന്ന പരിക്കാണെന്നു പറയാം.
തല കൂടുതല്‍ ചെരിക്കുമ്പോള്‍ കഴുത്തില്‍ ചെലുത്തപ്പെടുന്ന ബലം വര്‍ധിക്കുന്നതിനാല്‍ നട്ടെല്ലിനും വളവുണ്ടാകുന്നു. 60 ഡിഗ്രിവരെ കഴുത്ത് താഴോട്ട് ചെരിക്കുമ്പോള്‍ 22 കിലോ ഗ്രാം വരെ ഭാരം നട്ടെല്ലിനു അനുഭവപ്പെടും. ടെക്സ്റ്റ് നെക്ക് ബാധിച്ചാല്‍ തലവേദനയും അനുഭവപ്പെട്ടുതുടങ്ങും. കഴുത്ത്, തോള്‍, മുതുക് എന്നിവിടങ്ങലിലെ പേശികള്‍ക്കാണ് ശോഷണം സംഭവിക്കുന്നത്.
ദിവസം മണിക്കൂറുകളോളം ഫോണില്‍ ചെലവഴിക്കുന്നത് ഒഴിവാക്കുകയാണ് ടെക്‌സ്റ്റ് നെക്ക് സിന്‍ഡ്രോം ഒഴിവാക്കാനുള്ള മാര്‍ഗമെങ്കിലും അതു സാധ്യമല്ലാത്തതിനല്‍ വിദഗ്ധര്‍ ചില വഴികളും വ്യായാമങ്ങളും നിര്‍ദേശിക്കുന്നു.

http://malayalamnewsdaily.com/sites/default/files/2019/01/16/neck.png
1. നടുവ് നിവര്‍ത്തി മുഖത്തിനുനേരെ ഫോണ്‍ പിടിക്കുക.
2. സ്മാര്‍ട്ട് ഫോണില്‍ താഴേക്ക് നോക്കണമെങ്കില്‍ തല താഴ്ത്താതെ കണ്ണുകള്‍ കൊണ്ട് മാത്രം ചെയ്യുക.
3. തല നിവര്‍ത്തി നിങ്ങളുടെ ചെവികള്‍ നിങ്ങളുടെ തോളിനൊപ്പം ക്രമീകരിക്കുക.
4. ഇടത്തുനിന്ന് വലത്തോട്ട് തല നിരവധി തവണ തിരിക്കുക.
5. നിങ്ങള്‍ക്ക് സുഖപ്രദമായി ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ തല മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുകയും പൂര്‍വസ്ഥിതിയിലാവുകയും ചെയ്യുക. 10 പ്രാവശ്യം ഇത് ആവര്‍ത്തിക്കുക.
6.തലയ്ക്ക് പിറകില്‍ കൈകള്‍ ചേര്‍ത്തുപിടിച്ച് സാവധാനം തല താഴേക്ക് കുനിക്കുക. കഴുത്തിനു പിന്നില്‍ വലിച്ചില്‍ അനുഭവപ്പെടുമ്പോള്‍ നിര്‍ത്തുക. ഇത് മൂന്ന് തവണ ആവര്‍ത്തിക്കുക.

http://malayalamnewsdaily.com/sites/default/files/2019/01/16/neck3.png

http://malayalamnewsdaily.com/sites/default/files/2019/01/16/neck1.png

Latest News