Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി മാഗസിൻ 'ദേശാടനം' പ്രകാശനം ചെയ്തു

ദേശാടനം മാഗസിൻ പ്രകാശനം മുതിർന്ന പത്രപ്രവതകൻ നജീം കൊച്ചുകലുങ്ക് സി.സി. അംഗം സൗമ്യ സുനിലിന് നൽകി പ്രകാശനം ചെയ്യുന്നു.

റിയാദ്: പ്രവാസ ഭൂമികയിൽ അഞ്ചു വർഷം പിന്നിട്ട പ്രവാസി സാംസ്‌കാരിക വേദി റിയാദ് ഘടകം 'ദേശാടനം' എന്ന പേരിൽ മാഗസിൻ പുറത്തിറക്കി. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന പത്രപ്രവർത്തകൻ നജീം കൊച്ചുകലുങ്ക് പ്രവാസി സെൻട്രൽ കമ്മിറ്റി അംഗം സൗമ്യ സുനിലിന് നൽകി പ്രകാശനം നിർവ്വഹിച്ചു. കുറഞ്ഞ കാലം കൊണ്ട് പ്രവാസത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലയിൽ വ്യക്തമായ അടയാളങ്ങൾ പതിപ്പിച്ച പ്രവാസി സാംസ്‌കാരിക വേദിയെ അദ്ദേഹം അഭിനന്ദിച്ചു. പ്രസിഡന്റ് സാജു ജോർജ്ജ് അധ്യക്ഷനായിരുന്നു.
ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ മൈമൂനാ അബ്ബാസ്, എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമായ ഷക്കീലാ വഹാബ്, റഫീഖ് പന്നിയങ്കര, ഫൈസൽ കൊണ്ടോട്ടി, നിഖിലാ സമീർ, ഹരികൃഷ്ണൻ, നിയാസ് ഉമർ, റഹ്മത്ത് തിരുത്തിയാട് എന്നിവർ ആശംസകൾ നേർന്നു. മാഗസിൻ എഡിറ്റർ അഷ്‌റഫ് കൊടിഞ്ഞി സമർപ്പണം നടത്തി.


പ്രകാശനത്തിന് ശേഷം കലാപരിപാടികളും ഗാനമേളയും നടന്നു. ദിലീപ് ജി കൃഷ്ണ അവതാരകനായിരുന്നു.
നിയ, റായ്, ശാസിയ, അംന, അച്ചു, പ്രമിത, അശ്വതി, മഹാ, പ്രമിത, ലെന മഞ്ചാടി, ഫാത്തിമ, ആയിശ, ഹന, അർഷിദ, ലിയാ ഫാത്തിമ, റിൻസിയ, അഫ്‌നാൻ, മുരളി, പ്രേം കുമാർ, സലീം പള്ളിയിൽ, രാജു ഫിലിപ്, ശിഹാബ് കുഞ്ചീസ്, അബ്ദുൽ കരീം, റസൂൽ സലാം എന്നിവർ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. സൗമ്യ സുനിൽ, റോബിൻ, ദിൽഷാദ്, ജെറിൻ എന്നിവർ ഗാനമേള നയിച്ചു. പ്രവാസി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അഡ്വ. റെജി സ്വാഗതവും അബ്ദുറഹ്മാൻ ഒലയാൻ നന്ദിയും പറഞ്ഞു. സുനിൽ, മിയാൻ തുഫൈൽ, അജ്മൽ ഹുസൈൻ, സലീം മൂസ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Latest News