വിശുദ്ധ ഹറമിലേക്കുള്ള തുരങ്കത്തില്‍ അപകടം; നാല് പേര്‍ക്ക് പരിക്ക്

മക്ക - വിശുദ്ധ ഹറമിലേക്കുള്ള അല്‍ഫൈസലിയ തുരങ്കത്തില്‍ ട്രെയിലറില്‍ കൊണ്ടുപോവുകയായിരുന്ന മണ്ണുമാന്തിയന്ത്രം ടണലില്‍ അറ്റകുറ്റപ്പണികള്‍ക്കായി സ്ഥാപിച്ച കെട്ടുതാങ്ങികളില്‍ ഇടിച്ച് മെയിന്റനന്‍സ് കരാറേറ്റെടുത്ത കമ്പനിക്കു കീഴിലെ നാലു തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
അപകടത്തെ തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അമിത വേഗവും ഗതാഗത നിയമം പാലിക്കാത്തതുമാണ് അപകട കാരണമെന്ന് മക്ക നഗരസഭ പറഞ്ഞു.
അനുവദീനയമായ പരിധിയില്‍ കൂടുതല്‍ ഉയരമുള്ള മണ്ണുമാന്തി യന്ത്രവുമായി ട്രെയിലര്‍ ടണലില്‍ പ്രവേശിച്ചതാണ് അപകട കാരണം. ടണലില്‍ പ്രവേശിപ്പിക്കാവുന്ന വാഹനങ്ങളുടെ കൂടിയ ഉയരം അറിയിക്കുന്ന സൈന്‍ ബോര്‍ഡുകള്‍ തുരങ്കത്തിന്റെ പര്യാപ്തമായത്ര അകലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. അമിത വേഗത്തിലെത്തിയ ട്രെയിലര്‍ തുരങ്കത്തില്‍ പ്രവേശിച്ചതോടെ മണ്ണുമാന്തിയന്ത്രം കെട്ടുതാങ്ങികളില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News