എയര്‍ ഇന്ത്യ കാലിക്കറ്റ്-ജിദ്ദ സര്‍വീസ്: തീരുമാനം അടുത്ത മാസം

കൊണ്ടോട്ടി- ജിദ്ദയിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി എയര്‍പോര്‍ട്ട് അഥോറിറ്റിയും എയര്‍ ഇന്ത്യയും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് കൈമാറി. എയര്‍പോര്‍ട്ട് അതോറിറ്റി ദല്‍ഹി കാര്യാലയമാണ് റിപ്പോര്‍ട്ട് കൈമാറിയത്.
അടുത്ത മാസം അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് സൂചന. കോഡ് ഇ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നാല് വിമാനങ്ങളുടെ റിപ്പോര്‍ട്ടാണ് നല്‍കിയത്. ബി 747-400, ബി 777-300 ഇ.ആര്‍, ബി 777-200 എല്‍.ആര്‍, ബി 787-8 ഡ്രീംലൈനര്‍.  
കഴിഞ്ഞ മാസം 20ന് എയര്‍ ഇന്ത്യ അധികൃതര്‍ കരിപ്പൂരിലെത്തി സുരക്ഷ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സാധ്യത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍വ്വീസിനെത്തിക്കുന്ന മുഴുവന്‍ വിമാനങ്ങളുടേയും വിവരങ്ങള്‍ ഉള്‍ക്കൊളളിച്ചുളള റിപ്പോര്‍ട്ടാണ് കൈമാറിയത്. നേരത്തെ ജിദ്ദയിലേക്ക് കരിപ്പൂരില്‍ നിന്ന് പോയിരുന്ന എയര്‍ഇന്ത്യ വിമാനങ്ങള്‍ റണ്‍വേ റീ-കാര്‍പ്പറ്റിങിന്റെ പേരിലാണ് നിര്‍ത്തലാക്കിയത്.

 

Latest News