സാമ്പത്തിക സംവരണം എതിര്‍ത്ത ലീഗിനെ വിമര്‍ശിച്ച മോഡിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി -Video 

മലപ്പുറം- സാമ്പത്തിക സംവരണ ബില്ലിനെതിരെ പാര്‍ലമെന്റില്‍ വോട്ടു ചെയ്ത മുസ്ലിം ലീഗിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ മറുപടി. ബില്ലിനെതിരെ വന്ന ആകെ മൂന്നു വോട്ടുകളില്‍ ലീഗിന്റെ രണ്ട് വോട്ടുകള്‍ക്ക് എത്രമാത്രം വിലയുണ്ടെന്ന് മോഡിയുടെ പ്രസംഗത്തില്‍ നിന്ന് വ്യക്തമായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ വോട്ടുകള്‍ മോഡിയടെ നെഞ്ചത്ത് തന്നെയാണ് കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നിലപാടാണ് പാര്‍ലമെന്റില്‍ ലീഗിന്റേത്. മുത്തലാഖ് ബില്ലിലും സംവരണ ബില്ലിലും ഇതു തെളിയിച്ചതാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയത പ്രചരിപ്പിക്കാനാണ് മോഡി ശ്രമിക്കുന്നതെന്നും ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ശക്തമായ നിപലാടുമായി ലീഗ് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News