Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആര്‍പ്പുവിളികളും ശരണം വിളിയും; മുഖ്യമന്ത്രി ക്ഷുഭിതനായി

കൊല്ലം- ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ ബഹളവും ശരണം വിളിയും.   ഇളകിമറിഞ്ഞ കാണികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശകാരിച്ച് നിശബ്ദരാക്കുകയായിരുന്നു.
മുഖ്യമന്ത്രി സംസാരിക്കാനായി എഴുന്നേറ്റപ്പോഴാണ് ജനക്കൂട്ടം വലിയ കരഘോഷത്തെടെ ഇളകിമറിഞ്ഞത്. മുദ്രാവാക്യം വിളികളും ആര്‍പ്പുവിളികളും ഉയര്‍ന്നു. സംസാരിക്കാന്‍ തുടങ്ങിയപ്പോഴും ആര്‍പ്പുവിളികള്‍ തുടര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടത്. സദസ്സില്‍നിന്ന് ശരണം വിളികളും ഉയര്‍ന്നിരുന്നു.
പരിപാടിയില്‍ അച്ചടക്കം പാലിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി എന്തും കാണിക്കാനുള്ള വേദിയല്ല ഇതെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ജനക്കൂട്ടം നിശബ്ദമായി.

 

Latest News