മക്കയില്‍ വനിതയുടെ മൃതദേഹം അഴുകിയ നിലയില്‍

മക്ക - ഉതൈബിയ ഡിസ്ട്രിക്ടിലെ ഫ്‌ളാറ്റില്‍ വനിതയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി കെട്ടിട ഉടമയായ സൗദി പൗരന്‍ ജര്‍വല്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സിന്റെ സഹായത്തോടെ വാതില്‍ ബലം പ്രയോഗിച്ച് തുറന്ന് അകത്തുകടന്നപ്പോഴാണ് അകത്ത് അഴുകിയ നിലയില്‍ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ കൊല്ലപ്പെട്ടതാണോ അതല്ല സ്വാഭാവിക രീതിയില്‍ മരണപ്പെട്ടതാണോയെന്ന് കണ്ടെത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.

 

Latest News