സൗദിയില്‍ പാക്കിസ്ഥാനി ഡ്രൈവറെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

റിയാദ് - അഫീഫില്‍ വെച്ച് പാക്കിസ്ഥാനി ഡ്രൈവറെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിയെ റിയാദ് പോലീസ്  അറസ്റ്റ് ചെയ്തു. ആഴ്ചകള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. കൃത്യത്തിനു ശേഷം പ്രതി റിയാദിലേക്ക് രക്ഷപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റിയാദ്, അഫീഫ് പോലീസുകള്‍ സഹകരിച്ച് നടത്തിയ നീക്കത്തിലൂടെയാണ് റിയാദില്‍ പ്രതി ഒളിച്ചുകഴിഞ്ഞുവന്ന സ്ഥലം കണ്ടെത്തിയത്. പ്രതിയും പാക്കിസ്ഥാനിയാണ്. പ്രതിയെ അന്വേഷണോദ്യാസ്ഥര്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

 

Latest News