ഇറാനില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് 15 മരണം

തെഹ്‌റാന്‍- ഇറാനിലെ ഫത്ഹ് വിമാനത്താവളത്തില്‍ മോശം കാലാവസ്ഥ കാരണം ലാന്‍ഡിങ് പിഴച്ച സൈനിക കാര്‍ഗോ വിമാനം മതിലിലും കെട്ടിടത്തിലുമിടിച്ച് കത്തിയമര്‍ന്ന് 15 പേര്‍ കൊല്ലപ്പെട്ടു. 16 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പരിക്കുകളോടെ രക്ഷപ്പെട്ട എഞ്ചിനീയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇറാന്‍ സേന അറിയിച്ചു. മധ്യഇറാന്‍ പ്രവിശ്യയായ അല്‍ബോര്‍സിലെ കറജിനടുത്ത ഫത്ഹ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് സൈനിക കാര്‍ഗോ വിമാനമായ ബോയിംങ് 707 അപകടത്തില്‍പ്പെട്ടത്. കിര്‍ഗിസ്ഥാനിലെ ബിഷ്‌ക്കെക്കില്‍ നിന്നും മാംസവുമായി എത്തിയതായിരുന്നു വിമാനം. അപകടത്തിനു തൊട്ടുമുമ്പ് വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയതായിരുന്നു. എന്നാല്‍ റണ്‍വേയും കടന്നു പോയ വിമാനം അറ്റത്തെ മതിലിലിടിച്ച് തീപ്പിടിക്കുകയായിരുന്നു.

Latest News