മക്കþ- വിശുദ്ധ റമദാനിലെ ആദ്യരാത്രിയിൽ തന്നെ ഇശാഅ് നമസ്‌കാരത്തിന് ശേഷം മതാഫിൽനിന്ന് സുരക്ഷാവിഭാഗം ആളുകളെ ഒഴിപ്പിക്കുന്ന കാഴ്ച ഏറെ ഹൃദ്യമായി. ആളുകൾക്ക് യാതൊരു പ്രയാസവും നേരിടാതിരിക്കാൻ ശ്രദ്ധിച്ച് സുഗമമായാണ് ഹറം സുരക്ഷാവിഭാഗം ദൗത്യനിർവഹണം പൂർത്തിയാക്കിയത്. മസ്ജിദുൽ ഹറാമിൽ ത്വവാഫ് ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി മതാഫിൽ നിസ്‌കാരം ഒഴിവാക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ നിർദേശ പ്രകാരമാണ് നടപടി.






