കുംഭമേളക്കിടെ തീപ്പിടുത്തം


ലഖ്‌നൗ-കുംഭമേള വേദിക്കരികില്‍ അഗ്നി ബാധ. പ്രയാഗ് രാജിലെ ദിഗംബര്‍ അഖാഡയുടെ പരിസരത്താണ് തിങ്കളാഴ്ച്ച രാവിലെയോടെ തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ മരണമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 
ഈ വര്‍ഷം 45 കിലോമീറ്റര്‍ ചുറ്റളവിലാണ് മേള നടക്കുന്നത്. വിപുലമായ ഒരുക്കങ്ങളാണ് മേളക്കു വേണ്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തിയിട്ടുളളത്. 1.22 ലക്ഷം കക്കൂസുകള്‍, 250 കിലോമീറ്റര്‍ റോഡ്, 22 താല്കാലിക പാലങ്ങള്‍ എന്നിവ സര്‍ക്കാര്‍ മേള നടക്കുന്ന വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. 40,000 എല്‍ഇഡി ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. മാര്‍ച്ച് നാലിനാണ് കുംഭമേള അവസാനിക്കുക.

Latest News