Sorry, you need to enable JavaScript to visit this website.

കംപ്യൂട്ടർ പിടിച്ചെടുക്കൽ; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂദൽഹി- കമ്പ്യൂട്ടർ, സ്മാർട്ട് ഫോൺ തുടങ്ങിയവ പിടിച്ചെടുക്കാൻ കേന്ദ്ര ഏജൻസികൾകക് അനുമതി നൽകിയതിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു. ഇക്കാര്യത്തിൽ ആറാഴ്ചക്കകം വിശദീകരണം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഡിസംബർ ഇരുപതിലെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മനോഹർ ലാൽ ശർമയാണ് സുപ്രീം കോടതിയെ സമീപിച്ചത്. 
രഹസ്യാന്വേഷണ ബ്യൂറോ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ്, സി.ബി.ഐ, എൻ.ഐ.എ, റോ, ഡൽഹി പോലീസ് എന്നിവർക്കാണ് നിരീക്ഷണാധികാരം നൽകിയത്. ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബയാണ് ഉത്തരവ് പുറത്തിറക്കിയത്. അതേസമയം,  നിരീക്ഷണത്തിനുള്ള വിവാദ ഉത്തരവിൽ ഇടക്കാല സ്‌റ്റേ വേണമെന്ന ആവശ്യം കോടതി തള്ളി.
 

Latest News