ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

പയ്യന്നൂര്‍- പെരിങ്ങോം പൊന്നമ്പാറയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. പെരിങ്ങോം സ്‌കൂളിനു സമീപത്തെ രമേശന്റെ മകന്‍ എടാടന്‍ വീട്ടില്‍ രാഹുല്‍ രമേശ്(22), ടൈല്‍സ് ജോലി ചെയ്യുന്ന പെരിങ്ങോം കരിപ്പോട് സ്വദേശി സന്തോഷിന്റെ മകന്‍ മാടപ്പാടില്‍ അഖിലേഷ്(22) എന്നിവരാണ് മരിച്ചത്.
പൊന്നമ്പാറ ജങ്ഷനില്‍ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം.  ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇരുവരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പെരിങ്ങോം പോലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

 

Latest News