വൃദ്ധയെ കൊന്ന് കുഴിച്ചുമൂടി; മകനും ഭാര്യയും അറസ്റ്റില്‍

റായ്പൂര്‍- ഛത്തീസ്ഗഡില്‍ മകനും ഭാര്യയും ചേര്‍ന്ന് 65 കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തില്‍ കുഴിച്ചു മൂടി. മുംഗേലി ജില്ലയിലെ കന്‍ഹാര്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. കൂടോത്രം നടത്തിയെന്ന് സംശയിച്ചാണ് ഇരുവരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ കുറ്റം സമ്മതിച്ചതായും മുംഗേലി ജില്ലാ പോലീസ് മേധാവി പറഞ്ഞു. സ്വന്തം വീട്ടു പറമ്പിലെ പൂന്തോട്ടത്തിലാണ് കുഴിയെടുത്ത് മൃതദേഹം മറവുചെയ്തിരുന്നത്.

 

Latest News