ടാങ്കര്‍ പൊട്ടിത്തെറിച്ചു; എണ്ണ ചോര്‍ത്താന്‍ ശ്രമിച്ച നിരവധി പേര്‍ വെന്തുമരിച്ചു

ലാഗോസ്- നൈജീരിയയില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ പെട്ട ടാങ്കറില്‍നിന്ന് ചോര്‍ന്ന എണ്ണ ചോര്‍ത്താന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസും ദൃക്‌സാക്ഷികളും പറഞ്ഞു.
12 മൃതദേഹങ്ങള്‍ ലഭിച്ചതായും ഗുരുതരമായി പൊള്ളലേറ്റ 22 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് വക്താവ് ഐറീന്‍ ഉഗ്‌ബോ പറഞ്ഞു. എന്നാല്‍ മരണസംഖ്യ 60 ലേറെ വരുമെന്നാണ് പ്രദേശവാസികളില്‍നിന്നുള്ള റിപ്പോര്‍ട്ട്.  
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇത്തരം അപകടങ്ങളില്‍ നൈജീരിയയില്‍ നൂറു കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണയുല്‍പാദന രാജ്യമായ നൈജീരിയയില്‍ ട്രക്കുകളില്‍നിന്നും പൈപ്പുകളില്‍നിന്നും എണ്ണ ചോര്‍ത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

 

Latest News