Sorry, you need to enable JavaScript to visit this website.

അമേരിക്കയെ മറികടന്ന് ഇന്ത്യ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപോര്‍ട്ട്

ന്യൂദല്‍ഹി- 2030-ഓടെ ഇന്ത്യ യുഎസിനെ മറികടന്ന് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബ്രിട്ടീഷ് സാമ്പത്തിക സേവന കമ്പനിയായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്. ചൈനയായിരിക്കും ഒന്നാമത്. ഇന്ത്യയ്ക്കു പിന്നില്‍ യുഎസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും റിപോര്‍ട്ട് പ്രവചിക്കുന്നു. മറ്റൊരു ഏഷ്യന്‍ രാജ്യമായ ഇന്തൊനേഷ്യ നാലാം സ്ഥാനത്തേക്ക് ഉയരും. തുര്‍ക്കി അഞ്ചാം സ്ഥാനത്തുമെത്തും. 2020-കളില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായി ത്വരിതപ്പെടും. 2030-ഓടെ ചൈനയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായി കുറയും. സമ്പദ്ഘടനയുടെ വലിപ്പം കാരണമായുള്ള സ്വാഭാവിക ഗതിയായിരിക്കുമിത്. പുതിയ ആഗോള ക്രമത്തില്‍ ഇപ്പോള് വികസിച്ചു വരുന്ന രാജ്യങ്ങളായിരിക്കും ആദ്യ പത്തില്‍ ഏഴു സ്ഥാനങ്ങളും സ്വന്തമാക്കുകയെന്നും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

India likely to overtake US to be world's second largest economy by 2030: Report

Latest News