ജിദ്ദയില്‍ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു

ജിദ്ദ - അല്‍ഹംദാനിയ ഡിസ്ട്രിക്ടില്‍ ഇന്നലെ പുലര്‍ച്ചെ സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഒരു കൂട്ടമാളുകള്‍ കത്തിയും മറ്റും ഉപയോഗിച്ച്  ഏറ്റുമുട്ടുകയായിരുന്നു.
വ്യക്തിപരമായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിന് കാരണം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ ഊര്‍ജിതമായ അന്വേഷണം തുടരുകയാണ്.

 

Latest News