ന്യൂഡല്‍ഹി- ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് മീറ്റിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി.ലോക്‌സഭാ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുളള പോരാട്ടമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ദല്‍ഹിയില്‍ പറഞ്ഞു. രാജഭരണവും ജനാധിപത്യവും തമ്മിലുളള പോരാട്ടമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി ദേശീയ എക്‌സിക്യൂട്ടിവ് മീറ്റിംഗിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ന്യൂദല്‍ഹിയില്‍ ഒരു പത്രസമ്മേളനത്തിന്നിടയിലാണ് മനീഷ് തിവാരി പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്.
കോണ്‍ഗ്രസിനും മഹാസഖ്യത്തിനും വേണ്ടത് ദുര്‍ബലമായ സര്‍ക്കാര്‍ ആണെന്നും ബിജെപി നിലകൊള്ളുന്നത് ശക്തമായ സര്‍ക്കാരിന് വേണ്ടിയാണെന്നും മോഡി പറഞ്ഞിരുന്നു.
ഗാന്ധി കുടുംബത്തിന് നിയമങ്ങളെ വിലയില്ലെന്നും രാജവംശങ്ങളെപ്പോലെയാണ് പെരുമാറുന്നതെന്നും മോഡി പറഞ്ഞിരുന്നു.
നേരത്തെ, യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ സമാനമായ പ്രസ്താവന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും നടത്തിയിരുന്നു. ശക്തമായ സര്‍ക്കാരിനെ ഇന്ത്യക്കാര്‍ക്കു നല്‍കാന്‍ മോഡിക്ക് കഴിയുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.






