Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രിയങ്കരിയായി പ്രിയങ്ക, 47 ൻറെ നിറവിൽ 

"1000 തവണ ഞാൻ പറഞ്ഞു കഴിഞ്ഞു, എനിക്ക് രാഷ്ട്രീയത്തിൽ താല്പര്യമില്ല." 1999 ൽ ബി.ബി.സിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞതാണിത്. 

പക്ഷേ ഇന്നും ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും നമ്മൾ കേൾക്കുന്ന മുദ്രാവാക്യമാണ്, "പ്രിയങ്ക ലാവോ, കോൺഗ്രസ് ബചാവോ" എന്നത്. കോൺഗ്രസ് നേതാവായിരുന്ന എം.എൽ.ഫോട്ടേദാർ എപ്പോഴും പറയുമായിരുന്ന ഒരു കാര്യമുണ്ട്. 1984 ൽ ഇന്ദിര ഗാന്ധി മരിക്കുന്നതിന് മുൻപായി, പ്രിയങ്കയെ രാഷ്ട്രീയ പിൻഗാമിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചുവെന്ന്. അന്ന് വെറും 12 വയസായിരുന്നു പ്രിയങ്കയുടെ പ്രായം. രാഷ്ട്രീയത്തിൽ ഇല്ലായിരുന്നിട്ടു കൂടി 47 വയസ്സിലെത്തി നിൽക്കുമ്പോഴും പ്രിയങ്കക്കുള്ള ജനപ്രീതി കോൺഗ്രസിലെ മറ്റൊരു നേതാവിനുണ്ടോ എന്നത് എന്നും സംശയമാണ്. 

നേരിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ലെങ്കിലും സഹോദരനും അമ്മയ്ക്കും ഒപ്പം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ് പ്രിയങ്ക. വ്യക്തിത്വത്തിലും സംസാര രീതിയിലും ശരീര ഭാഷയിലും വസ്ത്ര രീതിയിലുമെല്ലാം മുത്തശ്ശി ഇന്ദിരയുമായുള്ള സാദൃശ്യം ഈ സന്ദർഭങ്ങളിൽ അവരെ കൂടുതൽ പ്രിയങ്കരിയാക്കാറുണ്ട്.

 'ഇന്ത്യയെ ഭരിക്കാൻ 56 ഇഞ്ച് നെഞ്ചളവല്ല വേണ്ടത്, അലിവുള്ള ഹൃദയമാണ് ' എന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലി പ്രചാരണത്തിൽ പ്രസംഗിക്കുമ്പോൾ പ്രിയങ്ക വരുമെന്നോർത്ത് ബി.ജെ.പി. പരിഭ്രാന്തിപ്പെട്ടത് ഓർക്കുന്നില്ലേ. രാഹുലിനേക്കാളും കൂടുതൽ അമേത്തിയിലും റായ്ബറേലിയിലും  നിറഞ്ഞു നിന്നത് പ്രിയങ്കയായിരുന്നു. സ്‌മൃതി ഇറാനിക്കെതിരെ വൻ ഭൂരിപക്ഷത്തോടെയാണ് രാഹുൽ, അമേത്തിയിൽ നിന്ന് വിജയിച്ചത്. 

ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു, പ്രിയങ്കയ്ക്കായി. ഇന്ദിരയെ പോലെ ശക്തയായ ഒരു നേതാവിനെ പ്രിയങ്കയിലൂടെ പുനഃസൃഷ്ടിക്കാൻ... ഒരുപക്ഷെ, പ്രിയങ്കയുടെ തീരുമാനത്തിൽ മാറ്റമുണ്ടാകുകയാണെങ്കിൽ, അത് കോൺഗ്രസിന്റെ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തന്നെ ഭാവി മാറ്റിയെഴുതുന്ന തീരുമാനമായേക്കാം.

പ്രിയങ്കയ്ക്ക് എത്രയധികം സാമ്യം ഇന്ദിരയുമായി ഉണ്ടെന്ന് മനസിലാക്കാൻ ഇന്ദിരാഗാന്ധിയുടെ ഈ അഭിമുഖം കാണൂ.  

Latest News