Sorry, you need to enable JavaScript to visit this website.

ജുബൈലില്‍ മലയാളി ഡോക്ടര്‍ നിര്യാതനായി

ദമാം- ജുബൈല്‍ സണ്‍ സിറ്റി മെഡിക്കല്‍ സെന്ററിലെ ഡോ. സാനു ഉദയഭാനു (41) നിര്യാതനായി. കായംകുളം സ്വദേശിയാണ്. നേരത്തെ കിംസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സണ്‍സിറ്റിയില്‍ പത്ത് വര്‍ഷമായി ജനറല്‍ പ്രാക്ടീഷണറായി ജോലി നോക്കുന്നു. വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ചെറിയ അസ്വസ്ഥതയുള്ളതിനാല്‍ രാവിലെ ഡ്യൂട്ടിക്ക് പോകുന്നില്ലെന്ന് ഭാര്യയും ഡോക്ടറമായ ലക്ഷ്മിയോട് പറഞ്ഞിരുന്നു. ഭാര്യ ലക്ഷ്മി സണ്‍സിറ്റി മെഡിക്കല്‍ സെന്ററില്‍ നേത്രരോഗ വിദഗ്ധയാണ്. മക്കളില്ല.

മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സാമൂഹിക പ്രവര്‍ത്തകന്‍ സലീം ആലപ്പുഴ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു.


മലയാളം ന്യൂസ് വാർത്തകളും വിശകലനങ്ങളും വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്യുക



 

 

 

Latest News