Sorry, you need to enable JavaScript to visit this website.

പൈലറ്റില്ലാ വിമാനങ്ങൾക്ക് എളുപ്പത്തിൽ ലൈസൻസ്

റിയാദ് - പൈലറ്റില്ലാ വിമാനങ്ങൾക്ക് (ഡ്രോണുകൾ) ഓൺലൈൻ വഴി ലൈസൻസ് നൽകുന്ന സേവനം ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ആരംഭിച്ചു. അതോറിറ്റിയുടെ സമഗ്ര ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ സേവനം. പൈലറ്റില്ലാ വിമാനങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതിന്റെയും ലൈസൻസ് നേടേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുന്നതിന് എളുപ്പത്തിൽ 'ലൈസൻസ് നേടൂ.....സുരക്ഷിതമായി പറത്തൂ...' എന്ന പ്രമേയത്തോടെ അതോറിറ്റി കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ഡ്രോണുകൾ സൗദിയിൽ പ്രവർത്തിപ്പിക്കുന്നതിന് ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷനിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. 
പൈലറ്റില്ലാ വിമാനങ്ങളുടെ രജിസ്‌ട്രേഷൻ, ലൈസൻസ് നടപടികൾ തീർത്തും എളുപ്പമാണെന്ന് അതോറിറ്റി പറഞ്ഞു. ഇതിന് അതോറിറ്റി വൈബ്‌സൈറ്റ് വഴി അപേക്ഷ പൂരിപ്പിച്ചു നൽകുകയാണ് വേണ്ടത്. ബന്ധപ്പെട്ട ഏതാനും ഗവൺമെന്റ് വകുപ്പുകളുമായി സഹകരിച്ചാണ് രജിസ്‌ട്രേഷൻ, ലൈസൻസ് നടപടികൾ അതോറിറ്റി പൂർത്തിയാക്കുന്നത്. വാണിജ്യാവശ്യങ്ങൾക്കുള്ള ഡ്രോണുകൾ പ്രത്യേകം നിർണയിച്ച സ്ഥലത്ത് ഉപയോഗിക്കുന്നതിനാണ് ലൈസൻസ് അനുവദിക്കുന്നത്. അമേച്വർ വിഭാഗത്തിൽ പെട്ടവരും വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നവരും വിമാനം രജിസ്റ്റർ ചെയ്ത് ലൈസൻസ് നേടിയിരിക്കണം. ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ലൈസൻസുള്ള ഏവിയേഷൻ ക്ലബ്ബുകൾ വഴി മാത്രമാണ് ഇത്തരക്കാർക്ക് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതിയുള്ളത്.
 

Latest News