Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ ലൈറ്റ് ഹൗസിന്  കാവല്‍ നിന്നാല്‍ 92 ലക്ഷം

 അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ലൈറ്റ് ഹൗസിന് കാവല്‍ നിന്നാല്‍ കിട്ടുന്നത് 92 ലക്ഷം. കാലിഫോര്‍ണിയയിലെ ചെറിയ ദ്വീപായ ഈസ്റ്റ് ബ്രദര്‍ ലൈറ്റ് സ്‌റ്റേഷന് കാവല്‍ നില്‍ക്കുന്നവര്‍ക്ക് പ്രതിഫലമായി അധികൃതര്‍ വാഗ്ദാനം ചെയ്തിരിക്കുന്ന തുകയാണ് 91 ലക്ഷത്തി എഴുപത്തി എട്ടായിരം രൂപ. 
നാവികര്‍ക്ക് സമുദ്രത്തിലൂടെ മാര്‍ഗനിര്‍ദേശം നല്‍കാനായി 1874 ല്‍ പണികഴിപ്പിച്ച ലൈറ്റ് ഹൗസാണിത്. ലൈറ്റ് ഹൗസിന്റെ മേല്‍നോട്ടത്തിനെത്തുന്നവര്‍ക്ക് ചില യോഗ്യതകള്‍ ആവശ്യമാണ്. ആതിഥ്യപരിപാലനത്തില്‍ മുന്‍പരിചയം ഉണ്ടാവണം, സമുദ്രത്തില്‍ ഏറെ നാള്‍ തങ്ങിയുള്ള ജോലിയില്‍ പരിചയം വേണം, യുഎസ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന ലൈസന്‍സ് ഉണ്ടായിരിക്കണം ഇത്രയും ക്വാളിഫിക്കേഷന്‍ ജോലിക്ക് അപേക്ഷിക്കാന്‍ ആവശ്യമുണ്ട്. മാത്രമല്ല അതിഥികള്‍ക്ക് മികച്ച ഭക്ഷണം നല്‍കുക, അവരെ ദ്വീപിലേക്കും തിരിച്ചുമെത്തിക്കുക എന്നീ ചുമതലകളും ഇവര്‍ക്കുണ്ട്.

Latest News