1992 ൽ നടന്ന 'ജല പരിസ്ഥിതി സംരക്ഷണ ജാഥ'യിലാണ്' ഇനി വരുന്നൊരു തലമുറയ്ക്കിവിടെ വാസം സാധ്യമോ' എന്ന ഇഞ്ചക്കാട് ബാലചന്ദ്രന്റെ പരിസ്ഥിതി ഗാനം ആദ്യമായി ഉയർന്നത്. തുടർന്നും പല തവണ നാട്ടുകാർ രംഗത്തിറങ്ങിയെങ്കിലും അവരെ പരാജയപ്പെടുത്താൻ കരുത്തുള്ള ശക്തിയായിരുന്നു മറുവശത്ത്. എന്നാൽ പ്രളയത്തിലും ഓഖിയിലും പോലും തളരാത്ത ആലപ്പാട്ടെ ജനത വീണ്ടും പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്.
കരുനാഗപ്പള്ളിയിലെ കടൽതീര ഗ്രാമം ആലപ്പാട് പതുക്കെ പതുക്കെ ഭൂപടത്തിൽ നിന്നു മായുകയാണ്. അതിനു കാരണം ആഗോള താപനമാണെന്നു ആരെങ്കിലും കരുതിയാൽ അവർക്ക് തെറ്റി. മറിച്ച് അനിയന്ത്രിതമായി തുടരുന്ന കരിമണൽ ഖനനമാണ് ഈ ഗ്രാമത്തെ കടലെടുക്കുന്നതിനു കാരണം. 60 വർഷമായി അതു തുടരുന്നു.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിനാവശ്യമായ ഉൽപന്നങ്ങൾ നിർമിക്കുന്ന റയർ എർത്ത്, കേരള സർക്കാരിന്റെ കേരള മിനറൽ ആന്റ് മെറ്റൽസ് എന്നീ സ്ഥാപനങ്ങളാണ് ഇവിടെ പ്രതികൂട്ടിൽ. ഇവ സ്വകാര്യ സ്ഥാപനങ്ങളല്ല എന്നതിനാൽ ഖനനത്തെ ന്യായീകരിക്കാൻ വലിയൊരു വിഭാഗവും രംഗത്തുണ്ട്. ഇത്തരെമാരു വിഷയത്തിൽ സ്വകാര്യ മേഖലയാണെങ്കിലും പൊതുമേഖലയാണെങ്കിലും എന്താണാവോ വ്യത്യാസം? ഖനനം പ്രകൃതിക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് വരുത്തുന്നത്. കണ്ടൽകാടുകൾ ഏറെക്കുറെ പൂർണമായും നഷ്ടമായി. തീരങ്ങളിൽ ഉണ്ടായിരുന്ന മരങ്ങൾ നശിച്ചു. സുനാമി തിരമാലകൾ മൂലം കേരളത്തിൽ ഏറ്റവും കൂടുതൽ ജീവനും സ്വത്തിനും നാശമുണ്ടായത് ആലപ്പാട് പഞ്ചായത്തിലാണ് എന്നത് യാദൃഛികമല്ല. സമീപത്തെ നിരവധി ശുദ്ധജല സ്രോതസ്സുകൾ നശിച്ചു. തണ്ണീർതടങ്ങളും ഉറവകളും കിണറുകളും വറ്റിവരണ്ടു. നാലായിരത്തിലധികം മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് തൊഴിലും ഭൂമിയും ഉപേക്ഷിച്ച് പലായനം ചെയ്തത്. ബാക്കിയുള്ള തുണ്ട് മണ്ണിൽ ജീവിക്കാനും തൊഴിൽ തിരിച്ചുപിടിക്കാനുമാണ് ഇപ്പോൾ ആലപ്പാട്ടുകാരുടെ സമരം.
1955 ൽ ലിത്തോ മാപ്പിന്റെ കണക്കനുസരിച്ച്, 89.5 സ്‌ക്വയർ കിലോമീറ്റർ ഉണ്ടായിരുന്ന ആലപ്പാട് പ്രദേശം ഇന്ന് വെറും 7.9 സ്‌ക്വയർ കിലോമീറ്റർ മാത്രമായി നാമാവശേഷമായി മാറിക്കൊണ്ടിരിക്കുകയാണ്. ഖനനം ഏറുന്നതിനനുസരിച്ച് കടൽ കരയിലേക്ക് കയറികൊണ്ടിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ അവരുടെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുകയാണ്. മത്സ്യ ബന്ധനം മാത്രമല്ല, അവരുടെ മറ്റൊരു പ്രധാന വരുമാന മാർഗമായ കയർ നിർമാണവുമില്ലാതാവുകയാണ്. ചകിരിയിൽ നിന്നും പിരിച്ചെടുക്കുന്ന കയർ മണലിൽ ഉരുട്ടിയെടുക്കുമ്പോഴാണ് ഇഴകൾ നന്നായി അടുക്കുകയും കയറിന് നല്ല ബലം കിട്ടുകയും ചെയ്യുന്നത്. മണൽ ഇല്ലാതാകുന്നതോടെ അതും ഇല്ലാതാവുകയാണ്.
1911 ൽ ജർമൻ സായ്പ് ഹർഷൻ ബർഗാണത്രേ വൻ സാധ്യതകൾ തിരിച്ചറിഞ്ഞ് ഇവിടെയെത്തി ഖനനം ആരംഭിച്ചത്. പിന്നീട് 1932 ൽ എഫ്എക്‌സ് പെരേര & സൺസ് എന്ന സ്വകാര്യ കമ്പനി അതേറ്റെടുത്തു. കാലക്രമേണ സ്വകാര്യ കമ്പനികൾ മാറി പൊതുമേഖലാ സ്ഥാപനങ്ങൾ തന്നെ രംഗത്തു വന്നു. ഇൽമനൈറ്റ്, മോണോസൈറ്റ്, തോറിയം തുടങ്ങിയ ധാതുക്കളും ടൈറ്റാനിയവും സിന്തറ്റിക് റൂട്ടയിൻ പോലെയുള്ള അസംസ്‌കൃത വസ്തുക്കളും അടങ്ങിയ മണലിൽ നിന്നുള്ള വരുമാനം കോടികളാണ്. ദിനം പ്രതി ആയിരക്കണക്കിന് ലോഡ് മണൽ ഇവിടെ നിന്നു പോകുമ്പോൾ തീരം ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാവുകയല്ലാതെ എന്താണ് സംഭവിക്കുക? 20,000 ഏക്കറോളം കര ഭൂമിയാണ് ഈ പ്രദേശത്ത് വർഷങ്ങളായി തുടരുന്ന കരിമണൽ ഖനനം മൂലം കടലിനടിയിലായത്. ഇന്ന് ഇവിടം ദേശീയ ജലപാതയും ലക്ഷദ്വീപ് കടലും വേർതിരിക്കുന്ന ഒരു വരമ്പ് മാത്രമാണ്.
എന്നിട്ടും നിർത്താതെ ഖനനം തുടർന്നുകൊണ്ടേയിരിക്കുകയാണ്. നിയമം പോലും പാലിക്കാതെ മെഷിനറികൾ ഉപയോഗിച്ച് കുഴിച്ചെടുക്കുമ്പോൾ പഞ്ചായത്തിന്റെ മുഴുവൻ കടൽ തീരവും ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരവും നഷ്ടപ്പെടുന്നു. മൂന്ന് കൃഷി വരെ ഇറക്കിയിരുന്ന മൂക്കുംപുഴ പാടവും പനക്കടപ്പാടങ്ങളും കേര വൃക്ഷങ്ങളുമെല്ലാമെല്ലാം. ഓരോ മേഖലയും തകർന്നു കഴിയുമ്പോൾ തൊട്ടടുത്ത പ്രദേശത്തേക്ക് ഖനനം വ്യാപിച്ചുകൊണ്ടിരിക്കുന്നു. കായലിന്റെയും കടലിന്റെയും ഇടയിൽ ഒരു വരമ്പു പോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ബഫർ സോണാണ്. ഈ മണൽ ബണ്ട് തകർന്നു കഴിഞ്ഞാൽ കടൽ വെള്ളം കയറി ആലപ്പാട് മാത്രമല്ല, അടുത്ത പ്രദേശമായ കരുനാഗപ്പള്ളി താലൂക്ക്, ശാസ്താംകോട്ട തടാകം, അപ്പർ കുട്ടനാട് തുടങ്ങിയ പ്രദേശങ്ങളെയും കടൽ വിഴുങ്ങാം. പ്രളയ കാലത്ത് കേരളത്തിന്റെ സൈന്യം എന്നു വിശേഷിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികളോട് നാമിത് ചെയ്യുന്നതെന്നതാണ് ക്രൂരമായ തമാശ. മറ്റൊരു ഗുരുതരമായ വിഷയം രാസ മാലിന്യങ്ങളുടേതാണ്. കമ്പനികളിൽ നിന്നും പുറന്തള്ളുന്ന രാസമാലിന്യങ്ങൾ കടലിന്റെ ആവാസ വ്യവസ്ഥയേയും മത്സ്യസമ്പത്തിനേയും നശിപ്പിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.
മറ്റെല്ലായിടത്തുമെന്ന പോലെ പ്രദേശത്തെ കുറച്ചുപേർക്ക് താത്കാലികമായി ജോലി നൽകിയാണ് ആദ്യഘട്ടത്തിൽ ഇവിടെയും ഖനനത്തിന് അനുകൂലമായ പൊതുജനാഭിപ്രായമുണ്ടാക്കിയത്. തീരദേശത്തുനിന്നും നീക്കം ചെയ്യുന്ന മണൽ തലച്ചുമടായി വള്ളങ്ങളിൽ എത്തിക്കുന്ന ജോലിയായിരുന്നു തുടക്കത്തിൽ നാട്ടുകാർക്ക് നൽകിയത്. ഖനനം നാടിന് വലിയ തോതിൽ ലാഭമുണ്ടാക്കിക്കൊടുക്കുന്നു എന്ന അവകാശ വാദവും തെറ്റാണ്. പല ഘട്ടങ്ങളിലായി നടക്കുന്ന പ്രോസിസിംഗിൽ രണ്ടോ മൂന്നോ ഘട്ടങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നത്.
കരിമണൽ ഖനനത്തിന്റെ ദുരന്ത ഫലം വ്യക്തമായതോടെ ജനങ്ങൾ രംഗത്തിറങ്ങുകയായിരുന്നു. ജോലിയല്ല, കിടപ്പാടമാണ് വേണ്ടത് എന്ന മുദ്രാവാക്യമുയർത്തി നേരത്തെ തന്നെ പല സമരങ്ങളും ഇവിടെ നടന്നു. 1970 ലാണ് ആദ്യമായി ജനങ്ങൾ രംഗത്തിറങ്ങിയത്. എന്നാജനകീയ സമര മുദ്രാവാക്യം ആലപ്പാട് മുഴക്കിയത്. എന്നാൽ പ്രസ്ഥാനങ്ങളെല്ലാം മറുചേരിയിലായിരുന്നു. 1992 ൽ നടന്ന 'ജല പരിസ്ഥിതി സംരക്ഷണ ജാഥ'യിലാണ്' ഇനി വരുന്നൊരു തലമുറയ്ക്കിവിടെ വാസം സാധ്യമോ' എന്ന ഇഞ്ചക്കാട് ബാലചന്ദ്രന്റെ പരിസ്ഥിതി ഗാനം ആദ്യമായി ഉയർന്നത്. തുടർന്നും പല തവണ നാട്ടുകാർ രംഗത്തിറങ്ങിയെങ്കിലും അവരെ പരാജയപ്പെടുത്താൻ കരുത്തുള്ള ശക്തിയായിരുന്നു മറുവശത്ത്. എന്നാൽ പ്രളയത്തിലും ഓഖിയിലും പോലും തളരാത്ത ആലപ്പാട് ജനത വീണ്ടും പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്.
ടീേു ാശിശിഴ, മെ്‌ല അഹമുുമറ, മെ്‌ല സലൃമഹമ എന്നതാണ് അവരുടെ ഏക മുദ്രാവാക്യം. സംഘടിത പ്രസ്ഥാനങ്ങളുടെ നിലപാടിൽ ഇത്തവണയും കാര്യമായ മാറ്റമില്ലെങ്കിലും കേരളത്തിലെ മനുഷ്യാവകാശ - പരിസ്ഥിതി - മാധ്യമ പ്രവർത്തകരുടെ പിന്തുണ ഇക്കുറി ഈ പോരാട്ടത്തിനുണ്ടെന്നത് ശ്രദ്ധേയമാണ്. വിജയം അല്ലെങ്കിൽ മരണം എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നു പ്രഖ്യാപിച്ചു നടക്കുന്ന ഈ ജീവന്മരണ പോരാട്ടത്തോട് ഐക്യപ്പെടാൻ ഭാവിതലമുറക്കു വേണ്ടിയെങ്കിലും നാം തയാറാകണം.






