Sorry, you need to enable JavaScript to visit this website.

ബാങ്ക് അക്രമിച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ ശ്രമം

തിരുവനന്തപുരം- പണിമുടക്ക് ദിവസം എസ്.ബി.ഐ അക്രമിച്ച സംഭവത്തിൽ ഇടതുനേതാക്കളെ രക്ഷിക്കാൻ ശ്രമം. നഷ്ടപരിഹാരം നൽകി കേസ് പിൻവലിപ്പിക്കാനാണ് നീക്കം. ഡി.വൈ.എഫ്.ഐ നേതാവിന്റെ മധ്യസ്ഥതയിലാണ് കേസ് അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നത്. പരാതിയുമായി മുന്നോട്ടുപോയാൽ ബാങ്ക് അക്രമിച്ചവരുടെ ജോലി പോകുമെന്നാണ് വാദം. എന്നാൽ ഈ വിഷയത്തിൽ അനുകൂലമായ പ്രതികരണങ്ങൾക്ക് ഇതേവരെ തയ്യാറായിട്ടില്ല. കേസിൽ ഒത്തുതീർപ്പാകുന്നത് വരെ അറസ്റ്റ് വൈകിപ്പിക്കാനും നീക്കം നടക്കുന്നു. ബാങ്ക് അക്രമിച്ചവർക്കെതിരെ വനിത തൊഴിലാളികളും രംഗത്തെത്തി. അസഭ്യം വിളിച്ചു അപമാനിച്ചുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് ബാങ്ക് മാനേജർക്ക് പരാതി നൽകി. ഈ പരാതി പോലീസിനും കൈമാറി. എൻ.ജി.ഐ യൂണിയൻ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും അടക്കം പതിനഞ്ച് പേരാണ് കേസിലെ പ്രതികൾ. രണ്ടു പേർ മാത്രമാണ് ഇതേവരെ കീഴടങ്ങിയത്. പ്രമുഖ ഇടതുനേതാക്കൾ കേസിലെ പ്രതികളാണ്.
 

Latest News