ഉംറ നിര്‍വഹിച്ച് മടങ്ങവെ ജിദ്ദ എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ- ഉംറ നിര്‍വഹിച്ച ശേഷം നാട്ടിലേക്കു മടങ്ങവെ തൃശൂര്‍ വട്ടേക്കാട് സ്വദേശി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. ആര്‍.വി ഹമീദ് ഹാജി (78)യാണ് മരിച്ചത്. ഭാര്യയും പെണ്‍മക്കളുമായി രണ്ടാഴ്ച മുമ്പാണ് ഉംറക്കെത്തിയത്.
കടപ്പുറം പഞ്ചായത്ത്് വട്ടേക്കാട് വാര്‍ഡ് മുസ്‌ലിം ലീഗ് പ്രസിഡന്റായിരുന്നു. വട്ടേക്കാട് ജുമുഅത്ത് പള്ളി കമ്മിറ്റി ഭാരവാഹിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കദീജ മോള്‍. മക്കള്‍: വി.എം. ഷഹീദ്, ഷഹദ് (ദുബായ്), ഷംസാദ്, ഹസീന, ജംഷിന. മരുമക്കള്‍: ആര്‍.വി ഷംസു, ഷറഫു, അഫ്‌സല്‍, മുഹ്‌സിന, ഷംലി.

 

Latest News