ഉംറക്കെത്തിയ പുല്ലാളൂര്‍ സ്വദേശി മക്കയില്‍ മരിച്ചു

 മക്ക- മലപ്പുറം പുല്ലാളൂര്‍ സ്വദേശി ഉള്ളടത്ത് പുരയില്‍ യു.പി  മുഹമ്മദ് മുസ്‌ലിയാര്‍ (58) മക്കയില്‍ നിര്യാതനായി. സ്വകാര്യ ഉംറ ഗ്രൂപ്പില്‍ കുടുംബ സമേതം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. മയ്യിത്ത് മക്കയില്‍ ഖബറടക്കി.
ഭാര്യ ഫൗസിയയും മക്കളായ തമീം, അഷ്‌റഫ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയിരുന്നു. മരണ വിവരം അറിഞ്ഞ മകന്‍ ഫാറൂഖ് റിയാദില്‍ നിന്ന് എത്തി. മരണാനന്തര കര്‍മങ്ങള്‍ക്കും മറ്റു നടപടിക്രമങ്ങള്‍ക്കും ഐ. സി.എഫ് നേതാക്കളായ ഷാഫി ബാഖവി, മുഹമ്മദ് മുസ്‌ലിയാര്‍, ഇര്‍ഷാദ് സഖാഫി, ശറഫുദ്ധീന്‍ സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.

 

Latest News