Sorry, you need to enable JavaScript to visit this website.

 കാര്‍ കമ്പനി ജീവനക്കാര്‍  പിരിച്ചുവിടല്‍ ഭീഷണിയില്‍ 

ലോകമെമ്പാടും വാഹനന നിര്‍മാണ രംഗം കടുത്ത പ്രതിസന്ധിയില്‍. കുടിയേ ആയിരക്കണക്കിന് ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. ബ്രിട്ടനിലും യു.എസിലും കണ്ടു തുടങ്ങിയ പ്രതിഭാസം വൈകാതെ ലോകത്തിന്റെ എല്ലാ ഭാഗത്തും പ്രകടമാവുമെന്നാണ് വിദഗ്ദര്‍ഡ വിലയിരുത്തുന്നത്. 
ജാഗ്വാറും ലാന്‍ഡ് റോവറും അയ്യായിരം ജീവനക്കാരെയാണ് പറഞ്ഞു വിടുന്നത്. മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്, അഡ്മിനിസ്‌ട്രെറ്റിവ് , പ്രൊഡക്ഷന്‍ വിഭാഗങ്ങളിലെ ജീവനക്കാരെ ഇത് ബാധിക്കും. ലേ ഓഫും കൂടും. 2.5 ബില്യണ്‍ പൗണ്ടിന്റെ ചെലവ് കുറയ്ക്കലാണ് ലക്ഷ്യം. ചൈനീസ് വില്‍പ്പന ഇടിഞ്ഞതും പ്രതിസന്ധികൂട്ടി. അമ്പത് ശതമാനമാണ് ചൈനീസ് വില്‍പ്പന ഇടിഞ്ഞത്. കാര്‍ വില്‍പ്പനയില്‍ 2008 നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരുമാനം ഇടിഞ്ഞതോടെ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു. 2017 നെ അപേക്ഷിച്ചു 2018 ല്‍ വില്‍പ്പനയില്‍ 6.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡീസല്‍ വണ്ടികളുടെ വില്‍പ്പന 30 ശതമാനം ഇടിഞ്ഞു. ഇന്ത്യ പോലുള്ള വികസ്വര വിപണികളില്‍ നോട്ട് റദ്ദാക്കലുണ്ടായ പൊല്ലാപ്പ് ഇനിയും തീര്‍ന്നിട്ടില്ല. 

Latest News