Sorry, you need to enable JavaScript to visit this website.

വിറപ്പിക്കൽ വേണ്ട, ഉത്തരം പറയൂ; മോഡിയോട് രാഹുൽ 

ന്യൂദൽഹി- വിവാദമായ റഫേൽ കരാറിൽ ഒരു പ്രതിരോധ മന്ത്രിയെ മുന്നിൽനിർത്തി പ്രതിരോധിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി. നേരത്തെ പ്രധാനമന്ത്രി തന്നെ രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ പുത്രിയെ രാഹുൽ അപമാനിച്ചുവെന്നും സ്ത്രീത്വത്തെ മാനം കെടുത്തിയെന്നുമായിരുന്നു മോഡിയുടെ പ്രസ്താവന. ഇതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ രാഹുലിന് നോട്ടീസ് അയക്കുകയും ചെയ്തു. തൊട്ടുപിറകെ വിദേശകാര്യമന്ത്രി സുഷമ സ്വരാജും രാഹുലിനെതിരെ രംഗത്തെത്തി. രാഹുലിന്റെ താഴ്ച്ചയെയാണ് ഇത് കാണിക്കുന്നത് എന്നായിരുന്നു സുഷമ സ്വരാജിന്റെ ട്വീറ്റ്. 
അതേസമയം, വിറപ്പിക്കൽ നിർത്താനും ആരോപണങ്ങൾക്ക് മറുപടി പറയാനും രാഹുൽ വീണ്ടും മോഡിയെ വെല്ലുവിളിച്ചു. സി.ബി.ഐ ഡയറക്ടറെ തിരക്കുപിടിച്ച് മാറ്റാനുള്ള കാരണം പോലും റാഫേൽ കരാറിലെ കള്ളക്കളി പുറത്തറിയുമെന്നത് കൊണ്ടാണെന്ന് രാഹുൽ ഇന്ന് വീണ്ടും കുറപ്പെടുത്തി.
 

Latest News