Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീക്കെതിരെ പത്രത്തില്‍ ലേഖനം; നിയമനടപടിക്കൊരുങ്ങി സിസ്റ്റര്‍ ലൂസി

കൊച്ചി- വ്യക്തിഹത്യ ചെയ്യാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വിവാദത്തിലായ കന്യാസ്ത്രീ ലൂസി കളപ്പുരയ്ക്കല്‍. കന്യാസ്ത്രീയേയും മാധ്യമങ്ങളേയും വിമര്‍ശിച്ച് ദീപിക ദിനപത്രത്തില്‍ നോബിള്‍ പാറയ്ക്കല്‍ എഴുതിയ ലേഖനെ തുടര്‍ന്നാണ് സിസ്റ്റര്‍ ലൂസിയുടെ പ്രതികരണം. വ്യക്തിഹത്യ നടത്തിയ ലേഖനം അപലപനീയവും ഖേദകരവുമാണെന്നും നിയമനടപടി സ്വീകരിക്കാനുളള  സാഹചര്യമുണ്ടെന്നും അവര്‍ പറഞ്ഞു.
സഭയ്ക്കെതിരെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു.
വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കന്യാസ്ത്രീ സഭയെ അപഹസിച്ചു. സഭയില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ക്ക് അയച്ച കത്ത് പൊതു ഇടത്തില്‍ ചര്‍ച്ചയ്ക്ക് നല്‍കി.
ഇത് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ക്രൈസ്തവ സഭയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കാരണമായി. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുക്കുകയും ചുരിദാര്‍ ധരിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമാണെന്നും ലേഖനത്തില്‍ പറയുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് കഴിഞ്ഞ ദേവസം സന്യാസിനി സഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കന്യസ്ത്രീ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും അനുമതി ഇല്ലാതെയാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിശദീകരണം തൃപ്തികരം അല്ലെങ്കില്‍ കാനോനിക നിയമം അനുസരിച്ച് നടപടി ഉണ്ടാകുമെന്നും നേട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest News