Sorry, you need to enable JavaScript to visit this website.
Wednesday , August   10, 2022
Wednesday , August   10, 2022

'ഹൃദയം കട്ടെടുത്തു' പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനിൽ

മുംബൈ- ഒരു പെൺകുട്ടി ഹൃദയം കട്ടെടുത്തെന്നും അത് അവളിൽ നിന്ന് വീണ്ടെടുത്ത് തരണമെന്നും ആവശ്യപ്പെട്ട് യുവാവ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.  നാഗ്പൂർ പോലിസ് സ്‌റ്റേഷനിലാണ് പോലിസുകാരെ വട്ടം കറക്കിയ പരാതിയുമായി യുവാവ് എത്തിയത്. 
പലതരം മോഷണക്കേസുകൾ കണ്ടിട്ടുണ്ടെങ്കിലും ഈ കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ഇൻസ്‌പെക്ടർ മേലുദ്യോഗസ്ഥരെ വിളിച്ചു. പരാതി ഏറ്റെടുക്കാനുള്ള വകുപ്പ് ഭരണഘടനയിൽ ഇല്ലെന്ന് പറഞ്ഞാണ് പോലീസ് തലയൂരിയത്. ഹൃദയം കട്ടെടുക്കാൻ പാകത്തിൽ വെക്കുന്നതാണ് കുറ്റം എന്ന 'ഉപദേശം' നൽകാനും പോലിസ് മറന്നില്ല.

Latest News