കെ.സുരേന്ദ്രന്റെ പേജില്‍ കമന്റ് പ്രളയം; സേവ് കേരള ഫ്രം ആര്‍.എസ്.എസ്

കോഴിക്കോട്- ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പേജില്‍ വീണ്ടും കമന്റ് പ്രളയം. എല്ലാം സേവ് കേരള ഫ്രം ചാണകസംഘി എന്നാണെന്ന് മാത്രം. സുരേന്ദ്രന് പിന്തുണയുമായി എത്തുന്നവരുടെ കമന്റുകള്‍ പതിനായിരക്കണക്കിന് കമന്റുകള്‍ക്കിടയില്‍ മുങ്ങിപ്പോകുന്നു.
സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്‌സ് എന്ന കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പോടെയാണ്  സേവ് കേരള ഫ്രം ചാണകസംഘി എന്നും സേവ് കേരളാ ഫ്രം ആര്‍.എസ്.എസ് എന്നുമുള്ള കമന്റുകള്‍ നിറഞ്ഞു തുടങ്ങിയത്. ഏറ്റവും ഒടുവില്‍ ലോക്‌സഭ പാസാക്കിയ സംവരണ ബില്ലിനെ കുറിച്ചുള്ള സുരേന്ദ്രന്റെ കുറിപ്പും സേവ് ഫ്രം ആര്‍.എസ്.എസ്, സേവ് ഫ്രം ചാണകസംഘി കമന്റുകള്‍ കൊണ്ട് നിറയുകയാണ്.

 

Latest News