കോഴിക്കോട്- ഓരോ കലാപവും സുവര്‍ണാവസരമാക്കുന്ന സംഘ്പരിവാറില്‍നിന്ന് ദൈവത്തിന്റെ സ്വന്തം നാട് അകലം പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സേവ് കേരള ഫ്രം ആര്‍.എസ്.എസ് എന്ന ഹാഷ് ടാഗ് പൂര്‍വാധികം ശക്തിയോടെ പ്രചരിപ്പിക്കണമെന്ന് അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ആഹ്വാനം ചെയ്തു.
പോസ്റ്റ് വായിക്കാം
വര്‍ഗീയകലാപങ്ങളുടെ രക്തക്കറയില്‍ ചവിട്ടി നിന്നാണ് സംഘപരിവാര്‍ എന്നും വിജയം സ്വന്തമാക്കുന്നത്. എണ്ണിപ്പറയാന്‍ കേന്ദ്ര ഭരണത്തിനു നേട്ടം ഇല്ലെന്നു മാത്രമല്ല മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയ കാലത്ത് നിന്നും രാജ്യത്തെ പതിറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് വലിച്ചു കൊണ്ട് പോവുകയാണ് ഉണ്ടായത്. സംഘപരിവാറിന് അറിയാവുന്ന ഏകമാര്‍ഗമായ അക്രമം ആണ് കേരളത്തിലും പയറ്റുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ കാത്തുസൂക്ഷിക്കേണ്ട എല്ലാ മാന്യതകളും ഒഴിവാക്കി തെരുവ് ഗുണ്ടകളായി അഴിഞ്ഞാടുമ്പോള്‍ ജനങ്ങള്‍ക്ക് ഇപ്പോള്‍ സംഘപരിവാറിനോട് ഭയം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ കലാപവും ഓരോ സുവര്‍ണാവസരമാക്കുന്ന സംഘപരിവാറില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാട് അകലം പാലിച്ചേ തീരൂ
#SaveKeralaFromRSS എന്ന ഹാഷ്ടാഗ് കൂടുതല്‍ ശക്തിയോടെ പ്രചരിപ്പിക്കേണ്ട സമയമാണിത്.






