പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കോട്ടയം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച സംഭവത്തില്‍ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി മംഗളഗിരി സ്വദേശി ഓട്ടോ ഡ്രൈവര്‍ സോനു അപ്പുക്കുട്ടന്‍ (27) ആണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്.
തീക്കോയി സ്വദേശിയായ 16 വയസുകാരിയെയാണ് പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഈ മാസം രണ്ടാംതീയതിയും അഞ്ചാം തീയതിയും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പ്രണയം നടിച്ചും വിവാഹവാഗ്ദാനം നല്‍കിയും പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നുവത്രെ.  ഫോണില്‍ വിളിച്ച് പ്രണയം നടിച്ചാണ് പ്രതി പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിച്ചത്.
രാവിലെ അഞ്ചരയോടെ വീട്ടിലെത്തിയായിരുന്നു ഉപദ്രവം. പരാതിയെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് പ്രതിയെ പിടികൂടിയത്.

 

Latest News