മൊബൈല്‍ വാലറ്റ് കമ്പനികള്‍  പൂട്ടേണ്ടി വരും 

മൊബൈല്‍ വാലറ്റ് കമ്പനികള്‍ 2019 മാര്‍ച്ചോടെ പൂട്ടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെതുടര്‍ന്നാണിത്. 2017 ഒക്ടോബറിലാണ് മൊബൈല്‍ വാലറ്റുകള്‍ക്ക് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം നല്‍കിയത്. പക്ഷേ മിക്കവാറും കമ്പനികള്‍ ഇനിയും ബയോമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. എങ്കിലും 95 ശതമാനത്തിലേറെ മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം മാര്‍ച്ചോടെ നിലയ്ക്കുമെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയ്‌മെന്റ് കമ്പനിയുടെ സീനിയര്‍ എക്‌സിക്യുട്ടീവ് പറയുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെതുടര്‍ന്ന് ആധാര്‍ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ തിരിച്ചടിയാകുകകയും ചെയ്തു. സ്വകാര്യ കമ്പനികള്‍ നടത്തുന്ന ഇകെവൈസി വഴിയുള്ള വെരിഫിക്കേഷനാണ് നിയന്ത്രണം കൊണ്ടുവന്നത്

Latest News