പെണ്‍കുട്ടിയോട് സംസാരിച്ചതിന് മര്‍ദനം; പ്രതികള്‍ ഒളിവില്‍

ഫയല്‍ ചിത്രം

തളിപ്പറമ്പ- പെണ്‍കുട്ടിയോട് സംസാരിച്ചതിന്റെ പേരില്‍ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച യുവാവിന്റെ നിലയില്‍ പുരോഗതിയില്ല. കപ്പാലത്തെ പാറോല്‍ മുഹമ്മദ് ആഷിഖിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആഷിഖിന് രണ്ട് ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്തുവെങ്കിലും പൂര്‍ണമായും ആശങ്ക ഒഴിവായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ശരീരത്തില്‍നിന്ന് രക്തം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. കഴിഞ്ഞ ദിവസംവരെ  പത്ത് കുപ്പി രക്തം നല്‍കിയിരുന്നു. ആഷിഖിനെ മര്‍ദിച്ച നാലംഗസംഘം കേരളം വിട്ടതായാണ് സൂചന. നെല്ലിപ്പമ്പില്‍ താമസിക്കുന്ന ഇര്‍ഷാദ്, ഫാറൂഖ് നഗറിലെ സിനാന്‍ മൊയ്തു, മുസ്തഫ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.  ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

 

Latest News