പാലക്കാട്- എരുമേലി വാവരു പള്ളിയില്‍ പ്രവേശിക്കാനായി തമഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ പോലീസ് അറസ്റ്റ്ചെയ്തു. തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍.
ശബരിമലക്കു പിന്നാലെ വാവര് പള്ളിയിലും പ്രവേശിക്കണമെന്നാണ് യുവതികളുടെ നിലപാട്. ഇത് സംഘര്‍ഷം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമായതിനാല്‍ ഊട് വഴികളിലൂടെ കേരളത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്.