Sorry, you need to enable JavaScript to visit this website.

ട്രെയിനുകള്‍ തടഞ്ഞു; ബസുകള്‍ ഓടുന്നില്ല; പണിമുടക്കില്‍ ജനജീവതം സ്തംഭിച്ചു

ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ പയ്യന്നൂരില്‍ ട്രെയിന്‍ തടയുന്നു.

തിരുവനന്തപുരം- തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന രണ്ടു ദിവസത്തെ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു. സംസ്ഥാനത്ത് സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസുകള്‍ നടത്തുന്നില്ല.
വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു.
തിരുനന്തപുരത്ത്  പരശുറാം,വേണാട്, രപ്തി സാഗര്‍, ജനശതാബ്ദി എന്നീ ട്രെയിനുകള്‍ തടഞ്ഞു.
അഞ്ചു മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി ആറരയോടെയാണ് പുറപ്പെട്ടത്. മറ്റു വണ്ടികളും ട്രെയിനുകളും വൈകിയാണ് ഓടുന്നത്. രാവിലെ തിരുവനന്തപുരത്ത് മാത്രമാണ് ട്രെയിന്‍ തടഞ്ഞതെങ്കിലും പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ട്രെയിനുകള്‍ തടയുകയായിരുന്നു.
48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.

 

 

Latest News