Sorry, you need to enable JavaScript to visit this website.

ജാമിഅഃ നൂരിയഃ വാർഷിക സനദ്ദാന സമ്മേളനം ബുധനാഴ്ച മുതൽ

പെരിന്തൽമണ്ണ - പട്ടിക്കാട് ജാമിഅഃ നൂരിയയുടെ വാർഷിക സംഗമത്തിനു ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങൾ നഗർ ഒരുങ്ങി. 
ബുധനാഴ്ച ആരംഭിക്കുന്ന  56 -ാം വാർഷിക 54 - ാം സനദ്ദാന സമ്മേളനം 13 നു സമാപിക്കും. കേരളത്തിലെ മതപഠന രംഗത്തെ സുശക്തവും പരമ്പരാഗതവുമായ ദർസ് പഠന സംവിധാനത്തിന്റെ ഭാഗമായ ആയിരക്കണക്കിനു വിദ്യാർഥികളുടെ സംസ്ഥാനതല സംഗമവും ജൂനിയർ കോളജ് വിദ്യാർഥികളുടെ കലാമേളയും ഏറെ ശ്രദ്ധേയമാകും. കർമരംഗത്തേക്കിറങ്ങുന്ന മൂവായിരം ആമില വളണ്ടിയർമാരുടെ സമർപ്പണവും സമ്മേളനവുമായി ബന്ധപ്പെട്ടു നടക്കും. 239 വിദ്യാർഥികളാണ് ഈ വർഷം സനദ് സ്വീകരിക്കുന്നത്. ഇതോടെ ഏഴായിരം ഫൈസി ബിരുദധാരികൾ കർമരംഗത്തിറങ്ങും. 
ബുധനാഴ്ച വൈകുന്നേരം നാലിനു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാവും. സയ്യിദ് മുഫ്തി ആലേ റസൂൽ ഹബീബ് ഹാശിമി (ഒഡീഷ) പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. പി.അബ്ദുൾ ഹമീദ് എം.എൽ.എ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് ഫൈസി നദ്‌വി, ഹക്കീം ഫൈസി ആദൃശേരി, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ നന്തി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എൻ. ഷംസുദീൻ എം.എൽ.എ, എം.ഉമർ എം.എൽ.എ തുടങ്ങിയവർ  പ്രസംഗിക്കും.  തുടർന്നു നടക്കുന്ന അച്ചീവ്‌മെന്റ് സെഷൻ പി.വി അബ്ദുൾ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്ട്രാർ പ്രൊഫ. അബ്ദുൾ മജീദ് അവാർഡ് ദാനം നടത്തും.  രാത്രി 7.30ന് നടക്കുന്ന ഇസ്തിഖാമ സെഷൻ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ  പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. പത്തിനു രാവിലെ 9.30നു നടക്കുന്ന മുൽതഖദ്ദാരിസീൻ ദർസ് വിദ്യാർഥികളുടെ സംസ്ഥാനതല സംഗമം പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത ട്രഷറർ സി.കെ.എം സാദിഖ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി എം.എൽ.എ, എം. ഉമർ എം.എൽ.എ തുടങ്ങിയവർ സംസാരിക്കും. തുടർന്നു വിവിധ പരിപാടികൾ നടക്കും. 
പിന്നീടുള്ള  ദിവസങ്ങളിലും വൈവിധ്യമാർന്ന പരിപാടികൾ നടക്കും. 13നു രാവിലെ  8.30ന് ടീൻസ് മീറ്റ് പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ അഡ്വ. ജാബിർ അൽ അൻസി ഉദ്ഘാടനം ചെയ്യും. പി.സി ജാഫർ മുഖ്യാതിഥിയായിരിക്കും. വേദി രണ്ടിൽ 9.30ന് കന്നഡ സംഗമം നടക്കും. 11നു നടക്കുന്ന നാഷണൽ മിഷൻ കോൺഫറൻസ് പാണക്കാട് മുനവറലി  ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ഉമർ മുസ്‌ലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്യും. ഉച്ചക്കു രണ്ടിനു നടക്കുന്ന ശരീഅത്ത് സമ്മേളനം മാണിയൂർ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം  6.30നു നടക്കുന്ന സമാപന സനദ്ദാന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ബ്രൂണെ ഹൈക്കമ്മീഷണർ ഹാജി സിദീഖലി ഉദ്ഘാടനം ചെയ്യും. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ, പത്മശ്രീ എം.എ യൂസുഫലി മുഖ്യാതിഥികളായിരിക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തും, ശൈഖുൽ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാർ സനദ്ദാന പ്രസംഗം നടത്തും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എംപി, പി.കെ.പി അബ്ദുസലാം മുസ്‌ലിയാർ, സി.കെ.എം സാദിഖ് മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, എം.പി അബ്ദുസ്സമദ് സമദാനി,  അബ്ദുസമദ് പൂക്കോട്ടൂർ, അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്, വി.മോയിമോൻ ഹാജി എന്നിവർ സംസാരിക്കും.

 

Latest News