Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദയിൽ മദ്യ ലഹരിയിൽ  വിദേശികൾ പിടിയിൽ

ജിദ്ദ - മദ്യ ലഹരിയിൽ രണ്ടു വിദേശികളെ ജിദ്ദയിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. സ്വർണ വളകളും വാച്ചുകളും അടങ്ങിയ ലേഡീസ് വാനിറ്റി ബാഗുകളും ഒരു കുപ്പി മദ്യവും പ്രതികളുടെ പക്കൽ കണ്ടെത്തി. വാനിറ്റി ബാഗ് തട്ടിപ്പറി സംഘത്തിൽ പെട്ടവരാണ് ഇരുവരുമെന്നാണ് സംശയിക്കുന്നത്. 
ദക്ഷിണ ജിദ്ദയിലെ ജാമിഅ ഡിസ്ട്രിക്ടിൽ വെച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ട പാക്കിസ്ഥാനിയെയും സോമാലിയക്കാരനെയും സുരക്ഷാ ഭടന്മാർ തടഞ്ഞുനിർത്തുകയായിരുന്നു. ഇരുവരിൽ നിന്നും മദ്യത്തിന്റെ ഗന്ധം വമിക്കുന്നതായി സുരക്ഷാ ഭടന്മാരുടെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് ഇവരുടെ കാറിൽ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പിയും രണ്ടു ലേഡീസ് വാനിറ്റി ബാഗുകളും കണ്ടെത്തിയത്. ബാഗുകളിൽ പതിനഞ്ചു സ്വർണ വളകളും വ്യത്യസ്ത കമ്പനികളുടെ പതിനൊന്നു ലേഡീസ് വാച്ചുകളും കണ്ടെത്തി. തുടർ നടപടികൾക്കായി തൊണ്ടി സഹിതം ഇരുവരെയും പിന്നീട് ജാമിഅ പോലീസ് സ്റ്റേഷന് കൈമാറി. 
 

Latest News