പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) 2018ലെ ബിസിനസ് എക്‌സലൻസ് അവാർഡിന് അൽ അബീർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ആലുങ്കൽ മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. അബീർ മെഡിക്കൽ സെന്ററിലൂടെ ആതുരശുശ്രൂഷാ രംഗത്തെത്തിയ ആലുങ്ങൽ മുഹമ്മദ് ഇന്ന് സൗദി അറേബ്യയിലെയും മറ്റ് ജിസിസി രാജ്യങ്ങളിലെയും ഏറ്റവും വലിയ ആശുപത്രി ശൃംഖലയായ അബീർ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. കൂടാതെ മെഡിസിറ്റി മലപ്പുറം, മീഡിയ സിറ്റി കൊച്ചിൻ, കാൽമോവ് ടെക്‌നോളജീസ് ടെക്‌നോപാർക്ക്, അറേബ്യ ട്രാവൽസ്, എൻക്ലേവ് ബിൽഡേഴ്‌സ് ഇന്ത്യ, വാഗാ റിസോർട്ട് തുടങ്ങി ഇരുപതോളം പ്രമുഖ കമ്പനികളുടെ നേതൃസ്ഥാനം അലങ്കരിക്കുന്ന ആലുങ്ങൽ മുഹമ്മദ് ഫഌവേഴ്‌സ് ടിവി ന്യൂസ് 24 ന്റെ ചീഫ് പ്രൊമോട്ടർ കൂടിയാണ്.
ഗ്ലോബൽ സംഘടനയായ പിഎംഎഫിന് സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദ, റിയാദ്, ദമാം റീജിയണൽ കമ്മിറ്റികളും അവക്കു കീഴിൽ നാല്പതോളം യൂണിറ്റുകളുമുണ്ട്. 46 രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ച പി.എം.എഫ് പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനും പുനരധിവാസത്തിനും മുൻതൂക്കം നൽകുന്ന ഗ്ലോബൽ സംഘടനയാണ്.