കൊല്ലം- പ്രസ് ക്ലബില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. മുഖം മറച്ചാണ് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.
ശബരിമല കര്‍മ സമിതി നടത്തിയ പ്രകടത്തനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതിലുള്ള പ്രതിഷേധം അറിയിക്കാനാണ് മാധ്യമ പ്രവര്‍ത്തകര്‍ കറുത്ത തുണി കൊണ്ട് മുഖം മൂടി വാര്‍ത്താ സമ്മേളനത്തിനെത്തിയത്.
മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണു വി. സനല്‍, കേരള കൗമുദി ഫോട്ടോഗ്രാഫര്‍ എം.എസ്. ശ്രീധര്‍ലാല്‍, മീഡിയാ വണ്‍ ക്യാമറാമാന്‍ ബിജുഖാന്‍ എന്നിവരെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തിരുന്നത്.
മലയാളം ന്യൂസ് അപ്‌ഡേറ്റുകള്‍ക്കും വിശകലനങ്ങള്‍ക്കും ഫെയ്‌സ് ബുക്ക് ട്വിറ്റര്‍