Sorry, you need to enable JavaScript to visit this website.

കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി.ജെ.പി

ന്യൂദൽഹി- കേരള സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി.ജെ.പി. പാർലമെന്റിലാണ് ബി.ജെ.പി ഇക്കാര്യം ആവശ്യപ്പെട്ടത്. ക്രമസമാധാനനില തകർന്നുവെന്നും സംസ്ഥാന സർക്കാർ തന്നെ അക്രമത്തിന് നേതൃത്വം നൽകുകയാണെന്നും ആരോപിച്ച് ബി.ജെ.പി അംഗം നിഷികാന്ത് ദുബെയാണ് വിഷയം പാർലമെന്റിൽ അവതരിപ്പിച്ചത്. ഇതിനെ മറ്റ് ബി.ജെ.പി അംഗങ്ങൾ പിന്തുണക്കുകയും ചെയ്തു. പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ അംഗങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. 

Latest News