ആ വീഡിയോ പ്രചരിപ്പിക്കരുത്; മുന്നറിയിപ്പുമായി പോലീസ്

കൊച്ചി- പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിവാഹം കഴിക്കുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയുപ്പുമായി പോലീസ്.
സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ഥികള്‍ താലി ചാര്‍ത്തുന്ന ദൃശ്യം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചതായും വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും   ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു.
ഇത്തരം വീഡിയോകള്‍ സമൂഹ മാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ പ്രചരിപ്പക്കരുത്. ജനുവരി ഒന്നു മുതലാണ് വിവാദ വീഡിയോ പ്രചരിച്ചു തുടങ്ങിയത്. സ്‌കൂള്‍ യൂനിഫോമിലുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി താലി ചാര്‍ത്തുന്നതാണ് ദൃശ്യം.
ദൃശ്യം പ്രചരിച്ചതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.

 

Latest News