പട്ടിയെ കല്ലെറിഞ്ഞതിന് ദല്‍ഹിയില്‍ യുവാവിനെ വെടിവച്ചു കൊന്നു

ന്യൂദല്‍ഹി- വളര്‍ത്തു പട്ടിയെ കല്ലെറിഞ്ഞ യുവാവിനെ ഉടമ വെടിവച്ചു കൊലപ്പെടുത്തിയതായി ദല്‍ഹി പോലീസ്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം കോളനിയില്‍ ഞായറാഴ്ചയാണ് സംഭവം. റോഡരികിലൂടെ നടന്നു പോകുന്നതിനിടെ ആഫാഖ് എന്ന 30-കാരനു നേരെ പട്ടി കുരച്ചു ചാടുകയും കടിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ കല്ലുവാരിയെറിഞ്ഞു. പട്ടിയുടെ ഉടമ മെഹ്താബ് ഇതു കണ്ട് വീട്ടില്‍ നിന്ന് തോക്കെടുത്തു പുറത്ത് വന്ന് ആഫാഖുമായി തര്‍ക്കിച്ചു. ഇതിനിടെയാണ് മെഹ്താബ് ആഫാഖിനു നേരെ വെടിവച്ചതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആഫാഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതി മെഹ്താബ് മുങ്ങിയിരിക്കുകയാണ്. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.

Latest News